Close Sample Integration Code Instant ArticlesRectangle Before integrating the code below, make sure to complete the getting started guide to enable Facebook's Audience Network in your app. Additional options are covered in the Instant Articles Rectangle guide.

Wednesday, July 24, 2013

മുന്‍ജന്മംഅന്വേഷിച്ചൊരു യാത്ര


മുൻജന്മം എന്നൊന്നുണ്ടോ? ഈ ചോദ്ദ്യത്തിന്  പല മതസ്ഥരുടെയും, വിശ്വാസികളുടെയും, അന്ധവിശ്വാസികളുടെയും, നിരീശ്വരവാദികളുടെയും മറുപടി പലതായിരിക്കും.
            മനശാസ്ത്രത്തിന്റെ മറ്റൊരുവിഭാഗമായ അതീന്ദ്രിയമനശാസ്ത്രത്തിൽ ഹിപ്പ്നോട്ടിസവും ബോധമനസ്സിന്റെയും, ഉപബോധമനസ്സിന്റെയും വിവിധതലങ്ങളെകുറിച്ചുള്ള പഠനങ്ങൾ കഴിഞ്ഞതിനുശേഷം ഞങ്ങൾ പഠനകാലത്ത്‌ ഈവിഷയത്തിൽ കൂടുതൽ താല്പ്പര്യമുള്ള കുറച്ചാളുകൾ ഗവേഷണത്തിന്റെ ഭാഗമായി  കേരളത്തിൽ പലസ്ഥലങ്ങളിലായി ക്ലാസ്സുകളും, സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്. ഇതിപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നുമുണ്ട്.  ഇങ്ങനെ സംഘടിപ്പിക്കുന്ന മിക്കക്ലാസ്സുകളിലും എന്തെങ്ങിലുമൊക്കെ അത്ഭുതങ്ങളും, ഞെട്ടിപ്പിക്കുന്നസംഭവങ്ങളും ഉണ്ടാവാറുള്ളത് പുതുമയല്ല ഇങ്ങനെയൊരുക്ലാസ്സ്  ഞാൻ നിങ്ങളുമായി പങ്കുവെയ്ക്കുന്നു.
2003ല്‍ വയനാട് ജില്ലയിലെ ബത്തേരിയിലെ ഒരു ഓഡിറ്റോറിയത്തില്‍ നടന്ന ഒരുക്ലാസ്സ്‌. അവിടെ പല അത്ഭുതങ്ങളും ഞാനും, അശോകനും, രഞ്ജിത്തുംകൂടി  ക്ലാസ്സിൽപങ്കെടുക്കാനെത്തിയവർക്കുകാണിച്ചുകൊടുത്തു. വെളിച്ചപ്പാടിനെകുറിച്ചുള്ള കബീർമാഷിന്റെ സംശയത്തിനു അദ്ദേഹത്തിനെത്തന്നെ കോമരമാക്കിതുള്ളിച്ചു . കോമരത്തിനുമേൽ ദേവി പ്രവേശിക്കുന്നതിനുപകരം  അള്ളയെ പ്രവേശിപ്പിച്ചു. ഭൂത, പ്രേത, പിശാചുബാധ എങ്ങിനെയാണ്‌ സംഭവിക്കുന്നതെന്നും ഇതെങ്ങനെ ഒഴിപ്പിക്കമെന്നും കാണിച്ചുകൊടുത്തു.മദ്യത്തിനും, മയക്കുമരുന്നിനും അടിമപ്പെട്ടവരെയും, പരീക്ഷപേടി, അകാരണമായഭയം, മാനസികമായകാരണത്താലുള്ള ശാരീരികപ്രശ്നങ്ങൾ  തുടങ്ങിയവയ്ക്കുള്ള പരിഹാരംനിർദ്ദേശിച്ചുകൊടുക്കുകയും, പലരെയും ഹിപ്നോട്ടിസം ചെയ്യുകയും പഴയകാലങ്ങൾ അവരെകൊണ്ട് തന്നെ പറയിക്കുകയും ചെയ്തു. കൂടാതെ "പാസ്റ്റ്ലൈഫ്റിഗ്രഷൻ" എന്നരീതിയിലൂടെ കഴിഞ്ഞജന്മത്തിലെത്തിച്ചു.  മുൻജന്മത്തിൽ നിങ്ങളാരായിരുന്നു എവിടെയായിരുന്നു എന്നിവയടക്കമുള്ള കാര്യങ്ങൾ നിങ്ങൾതന്നെ പറയുന്നരീതി കാണിച്ചു കൊടുക്കുകയും, പലരുടെയുംമുൻജന്മം ഞങ്ങളവിടെവച്ചെടുത്ത്കാണിച്ചു കൊടുക്കുകയും  ചെയ്തു. പങ്കെടുത്തവരെമുഴുവൻ അത്ഭുതപ്പെടുത്തികൊണ്ട്  ഒരുദിവസം കടന്നുപോയി.  
            പിറ്റെദിവസം എല്ലാവരും ഞങ്ങളെത്തുന്നതിനുമുമ്പുതന്നെ ആകാംക്ഷയോടെ എത്തിച്ചേർന്നിരുന്നു. പതിവുപോലെ ഞങ്ങളെത്തിക്ലാസ്സാരംഭിക്കുമ്പോൾ കാണാം തലേദിവസമില്ലാത്ത പുതിയൊരു മെമ്പർ ക്ലാസ്സിൽ. ക്ലാസ്സിൽപങ്കെടുക്കുന്ന ബാബുവിന്റെ സഹോദരിയുടെമകനായ നിതിൻ ആയിരുന്നുഅത്. ക്ലാസ്സിനെപറ്റി കുറച്ചു കേട്ടുകേൾവിയുള്ള അവന്റെ അച്ഛൻ പതിനൊന്നുവയസ്സുള്ള തന്റെ മകന്റെ കഴിഞ്ഞജന്മം അറിയാൻവേണ്ടി വിട്ടതാണ്. സാധാരണഗതിയിൽ ഒരുകാരണവശാലും അനുവദീയമല്ലാത്തകാര്യമായിരുന്നു. രണ്ടാംദിവസംമാത്രമായുള്ള ക്ലാസ്സിൽ പങ്കെടുക്കൽ. ചെറിയകുട്ടിയായത്‌കൊണ്ടും വന്നത് നല്ലൊരുകാര്യത്തിനായതുകൊണ്ടും  ഞങ്ങൾ സമ്മതിക്കുകയായിരുന്നു. എല്ലാവരുടെയും ആവശ്യപ്രകാരം അവന്റെ മുൻജന്മത്തിലേക്കുതന്നെ ആദ്യംപോയി. അശോകായിരുന്നു ആ ഉദ്ദ്യമം ഏറ്റെടുത്തത്‌. കഴിഞ്ഞജന്മത്തിൽ ഇയാൾ ബ്രട്ടീഷ് ഭരണകാലത്തിലെ മത്തായി എന്ന് പേരുള്ള ഒരു പോലീസ്സുകാരനായിരുന്നു. ഷൊർണ്ണൂരിനടുത്തുള്ള  ചെർപുളശ്ശേരിയായിരുന്നു സ്വദേശം. അവിടെയുള്ളൊരു ക്രിസ്ത്യൻകുടുബത്തിലായിരുന്ന ഇയാൾ അവിടുത്തെതന്നെ വൈസ്രോയിയുടെകീഴിലുള്ള പോലീസ്റ്റെഷനിൽ  പ്രവർത്തിച്ചുവരികയായിരുന്നു എന്നുതുടങ്ങി അയാളുടെമരണംവരെയുള്ളകാര്യങ്ങൾ വളരെവ്യക്തമായിഞങ്ങളോട് വിവരിച്ചു.ഇതിൽ പ്രത്യേകം ശ്രദ്ധി ക്കേണ്ടുന്ന കാര്യം നിതിൻ മത്തായിയായി മാറികഴിഞ്ഞപ്പോൾ സംസാരിക്കുന്നത് തനി വള്ളുവനാടൻശൈലിയിലായിരുന്നു. അതും തനി പഴയ പോലീസ്സുകാരന്റെ ഭാഷ. ജനിച്ച അന്നുമുതൽ ഈ സംഭവം നടക്കുന്ന സമയം വരെ ബത്തേരിഅങ്ങാടിയിൽ കൂടുതൽ   ഒരുസ്ഥലവും കാണാത്ത നിതിന്റെ വള്ളുവനാടൻശൈലിയിലുള്ള സംസാരം കേട്ട്  അമ്മാവനായ ബാബുവടക്കമുള്ളവർ ഞെട്ടിതരിചിരിക്കുകയാണ് . സംസാരത്തിൽ മാത്രമല്ല പ്രവർത്തിയിലും താൻ ഒരുതനിപഴയപോലീസ്സുകാരൻ തന്നെ എന്ന് തെളിയിക്കുന്ന ഒരു സംഭവവും അവിടെഅരങ്ങേറി. മത്തായി പോലീസ്സിനോട്  കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടയ്ക് അയാൾക്കിഷ്ടപെടാത്ത് ഏതോ ഒരുചോദ്ദ്യം അതിൽവന്നു അതിനുള്ളമറുപടി  ചെവിക്കല്ല് കൂട്ടി ഉഗ്രനൊരടിയായിരുന്നു. അപ്രതീക്ഷിതമായതിനാൽ ഒഴിഞ്ഞു മാറൽനടന്നില്ല അടി അശോകിന് ക്രിത്യമായിത്തന്നെകിട്ടി. ഏതായാലും ഈഅടി പതിനൊന്നു വയസ്സ്കാരൻ നിതിന്റെഅടിയല്ല. ഞങ്ങളോട് സംസാരിക്കുന്ന നാൽപതുവയസ്സുള്ള മത്തായിപോലീസ്സിന്റെ അടിതന്നെയാണ്  അശോകും സാക്ഷ്യപെടുത്തുന്നു. ഞങ്ങളുടെ അനുഭവത്തിൽ അധികം കാലപഴക്കമില്ലത്തതും അടുത്തുള്ളതുമായ ഒരുമുൻജന്മം ആദ്യമായിട്ടനണ് കിട്ടിയത്  അതിനാൽ ഇതൊന്നന്വേഷിക്കാൻതന്നെ തീരുമാനിച്ചു. അന്നത്തെദിവസത്തോടെ ബത്തേരിയിലെ ക്ലാസ്സും പൂർവ്വാധികം ഭംഗിയായി അവസാനിച്ചു. 
           അവിടുന്നു രണ്ടാമത്തെആഴ്ച മത്തായി പോലീസ്സിന്റെ കണ്ണികളെതേടി ഞങ്ങൾ ചെർപ്പുളശ്ശേരിക്ക് യാത്രയായി. എല്ലാ മതവിഭാഗത്തിൽ പെട്ടവരും അവിടെ ഉണ്ടെങ്കിലും കൂടുതലും ജോത്സ്യന്മാരുള്ള ഒരുസ്ഥലംമായിരുന്നു നിതിൻ പറഞ്ഞസ്ഥലവുമായി സാമ്യമുള്ളത് ക്രിസ്ത്യൻ കുടുംബങ്ങൾ ഒരുപാടുണ്ടങ്കിലും അത്രയും പഴക്കമുള്ളകുടുംബം കണ്ടെത്താൻ ഒരുപാടു ബുദ്ധിമുട്ടേണ്ടിവന്നു. ഒടുവിൽ ഏകദേശസാമ്യമുള്ള ഒരുവീട്ടിൽ കയറി കോളിങ്ങ്ബെൽ മുഴക്കി അധികം താമസിയാതെ ഏകദേശം ഇരുപതുവയസ്സുതോന്നിക്കുന്ന ഒരുപെണ്‍കുട്ടി വാതിലിന്റെ അരഭാഗം പൊളിതുറന്നു. ആരാ? എന്താനിങ്ങൾക്കുവേണ്ടത്? എന്ന ചോദ്യങ്ങൾആമുഖത്ത് വിരിയുന്നത് ഞങ്ങൾക്കുകാണാമായിരുന്നു. പ്രായമായ ആരെങ്കിലും ഉണ്ടോഇവിടെ? എന്ന എന്റെ ചോദ്ദ്യത്തിനു മറുപടിയൊന്നും പറയാതെ വല്ല്യപ്പച്ഛാ എന്നനീട്ടിവിളിയോടെ  അവൾ അകത്തേക്ക് തിരിച്ചുപോയി ഉടൻതന്നെ പ്രായമായൊരാൾവന്നു കാര്യമന്വേഷിച്ചു. മത്തായി പോലീസ്സ് എന്നൊരാൾ നിങ്ങളുടെഅറിവിൽ ഉണ്ടായിരുന്നോ എന്നചോദ്ദ്യത്തിനുത്തരമായി വാതിൽ മുഴുവൻ തുറന്നു അകത്തുകയറ്റി ഇരുത്തി. ഉണ്ടായിരുന്നു വെന്നും അയാളുമായി ഇയാള്‍ക്കുള്ള ബന്ധവും മത്തായിയുടെമരണവും എല്ലാം വിവരിച്ചു. ഒടുവിൽ അയാൾ ആദ്യംചോദിക്കേണ്ടിയിരുന്ന ചോദ്ദ്യങ്ങൾ ഞങ്ങളോട്ചോദിച്ചു. നിങ്ങളൊക്കെയാരാനിങ്ങൾക്കെങ്ങനെഅയളെ കുറിച്ചറിയാംരഞ്ജിത്ത് സന്തോഷത്തോടെ കാര്യങ്ങൾ വിവരിച്ചു. അതുവരെ വളരെ പ്രസന്നവദനനായി ചിരിച്ചുകൊണ്ട് കാര്യങ്ങൾ വിവരിച്ച ആ വല്യപ്പച്ഛൻ ഞങ്ങളെ ആട്ടിപുറത്താക്കി. അയാളുടെ കയ്യിൽനിന്നും അടിമേടിക്കുമെന്നുറപ്പായപ്പോൾ കാര്യങ്ങൾ കൈവിട്ടുപോയി എന്ന്മനസ്സിലാക്കി മെല്ലെഅവിടുന്നു തടിതപ്പി. അതുവരെ നല്ലരീതിയിൽ പെരുമാറിയ അയാള്‍ മുൻജന്മം, പുനർജന്മം എന്ന് കേട്ടപ്പോൾ ചൂടയാതിന്റെ രഹസ്യം ഒരുചോദ്യമായി അവശേഷിക്കുന്നുണ്ടെങ്കിലും ഞങ്ങളെത്തിപെട്ടത്‌ യാതാർത്ഥ്യത്തിലായിരുന്നു എന്നാശ്വസത്തോടെ ഞങ്ങളവിടെനിന്നും തിരിച്ചുപോന്നു.യാതാർത്ഥത്തില്‍ മുൻജന്മംപുനർജന്മം എന്നൊന്നുണ്ടോ
        ഞങ്ങളിപ്പോഴുംഅന്വേഷണത്തിലാണ് പുതിയതുകണ്ടെത്താനും പലതുംമനസ്സിലാക്കാനും.